വില 14 ലക്ഷം, 32 പവന്റെ സ്വര്‍ണ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ

തൃശൂര്‍: തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പച്ചത് സ്വര്‍ണ കിരീടം. കിരീടത്തിനൊപ്പം ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനം അരക്കുന്ന മെഷീനും ദുര്‍ഗ്ഗ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.

സ്വര്‍ണ്ണ കിരീടത്തിന് പതിനാല് ലക്ഷത്തിലേറെ രൂപ വിലവരും. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ചന്ദനം അരക്കുന്ന മെഷീന്‍. ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

also read: പനിയില്‍ തുടക്കം, പിന്നീടുള്ള ചികിത്സയില്‍ കാന്‍സറാണെന്ന് കണ്ടെത്തി, 4 വയസുകാരന്‍ ചികിത്സ സഹായം തേടുന്നു

32 പവന്‍ തൂക്കം വരുന്നതാണ് ഈ സ്വര്‍ണ കിരീടം. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തില്‍ നിന്നും വാങ്ങിയിരുന്നു. ചന്ദനം അരക്കുന്ന മെഷീന്‍ ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് തയ്യാറാക്കിയത്.

വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 ഓടെ ദുര്‍ഗ്ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്. നേരത്തെ പലതവണ ദുര്‍ഗ്ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട്.

Exit mobile version