പിടി സെവന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടും, കാട്ടുകൊമ്പന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്

പാലക്കാട്: കാഴ്ച ശക്തി നഷ്ടപ്പെട്ട പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ കാഴ്ച തിരിച്ചുകിട്ടാന്‍ ശസ്ത്രക്രിയ നടത്തും. ആനയുടെ വലതു കണ്ണിന് പത്തുദിവസത്തിനകം ശസ്ത്രക്രിയ നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പി ടി സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്. ഇതിന് പിന്നാലെയാണ് ശസ്ത്രിക്രിയ നടത്താന്‍ തീരുമാനിച്ചത്.

also read: ’25 രൂപ വീതം കൊടുത്ത് എടുത്ത ടിക്കറ്റ്, സമ്മാനത്തുക ഒരുപോലെ വീതിക്കും’; മണ്‍സൂണ്‍ ബംബറടിച്ച ഹരിതകര്‍മ സേനാംഗങ്ങളുടെ വാര്‍ത്ത ബിബിസിയിലും

ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. പാലക്കാട് ജില്ലയിലെ ധോണിയെ വിറപ്പിച്ച പി ടി സെവനെ ആറു മാസങ്ങള്‍ക്ക് മുമ്പാണ് പിടികൂടി കൂട്ടിലടച്ചത്.

കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. മരുന്ന് നല്‍കിയിട്ടും കാഴ്ചശക്തിയില്‍ മാറ്റമില്ലായിരുന്നു.

Exit mobile version