’25 രൂപ വീതം കൊടുത്ത് എടുത്ത ടിക്കറ്റ്, സമ്മാനത്തുക ഒരുപോലെ വീതിക്കും’; മണ്‍സൂണ്‍ ബംബറടിച്ച ഹരിതകര്‍മ സേനാംഗങ്ങളുടെ വാര്‍ത്ത ബിബിസിയിലും

തിരുവനന്തപുരം: ഇത്തവണത്തെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറിയടിച്ചത് ഹരിതകര്‍മ സേന അംഗങ്ങളായ 11പേര്‍ക്കായിരുന്നു. ഈ വാര്‍ത്ത ഏറെ സന്തോഷത്തോടെയായിരുന്നു കേരളക്കര കേട്ടത്. ഭാഗ്യദേവത തുണച്ച ഈ ഹരിതകര്‍മ സേന അംഗങ്ങളുടെ വാര്‍ത്ത ബിബിസിയിലുമെത്തിയിരിക്കുകയാണിപ്പോള്‍.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗങ്ങളായ ഇവര്‍ അനുഭവിക്കുന്ന കഷ്ടപാടുകളും അവരുടെ പ്രതികരണങ്ങളും സഹിതമാണ് ബിബിസിയില്‍ വാര്‍ത്ത വന്നിട്ടുള്ളത്. 11പേര്‍ ചേര്‍ന്നാണ് 250 രൂപയുടെ ടിക്കറ്റ് എടുത്തത്.

also read: എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമായി എത്തിയ ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

‘ഞങ്ങള്‍ക്ക് സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായി. ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ലെ’ന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു. 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര്‍ ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് എടുത്തതെന്ന് മണ്‍സൂണ്‍ ബമ്പര്‍ അടിച്ച അംഗങ്ങളില്‍ ഒരാളായ ചെറുമണ്ണില്‍ ബേബി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

also read: ‘ഭഗവദ്ഗീതയും ബൈബിളും ഖുര്‍ആനും മനസ്സിരുത്തി പഠിച്ചിട്ടുണ്ട്’: ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ചതല്ല ഹിന്ദുമതം; ശ്രീകുമാരന്‍ തമ്പി

വീട് നന്നാക്കണം എന്നും പിന്നെ കടമുണ്ട് അതും വീട്ടണം എന്നുമായിരുന്നു മറ്റൊരാളുടെ ആഗ്രഹം. മകളുടെ ശസ്ത്രക്രിയ, മക്കളുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങി ഒരുപാട് ആവശ്യങ്ങളും ഇവര്‍ക്കുണ്ട്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Exit mobile version