എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമായി എത്തിയ ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പെണ്‍കുട്ടികള്‍.

കൊച്ചി: എറണാകുളം പുറയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി എത്തിയ രണ്ട് ബീഹാര്‍ സ്വദേശികള്‍ പോലീസ് പിടിയില്‍. പുറയാറില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെന്‍ഡിലാണ് സ്‌കൂള്‍ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയെയുമായി രണ്ട് പേര്‍ എത്തിയത്.

പശ്ചിമ ബംഗാള്‍ സ്വദേശികളാണ് പെണ്‍കുട്ടികള്‍. ഇന്നലെ രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം പെണ്‍കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. പുറയാര്‍ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.

Exit mobile version