പിറവത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു

മൂന്ന് നില കെട്ടിടം നിര്‍മ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍.

കൊച്ചി: പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം. മൂന്ന് നില കെട്ടിടം നിര്‍മ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍.

Exit mobile version