കളമശ്ശേരി സ്‌ഫോടനം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 24കാരനും മരിച്ചു, മരണസംഖ്യ ആറായി

കൊച്ചി: കേരളത്തെ ഒന്നടങ്കം നടുക്കിയ കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന്‍ പ്രവീണ്‍ ആണു മരിച്ചത്.

death | bignewslive

ഇരുപത്തിനാല് വയസ്സായിരുന്നു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ റീന ജോസ് (സാലി) (45) സഹോദരി ലിബിന (12) എന്നിവരും സ്‌ഫോടനത്തില്‍ മരിച്ചിരുന്നു.

also read: ബിരിയാണിയില്‍ നിന്ന് കോഴിത്തല കിട്ടിയ സംഭവം; ഹോട്ടല്‍ ഉടമയ്ക്ക് പിഴയിട്ടു

ഇതിന് പിന്നാലെയാണ് പ്രവീണും യാത്രയായത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. കഴിഞ്ഞ 11നാണ് പ്രവീണിന്റെ അമ്മ സാലി മരിച്ചത്.

death | bignewslive

സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ഗുരുതരമായി പൊള്ളലേറ്റത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.

also read:തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം കാരണമെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബോംബ് സ്‌ഫോടനത്തില്‍ പ്രദീപിന്റെ മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റിരുന്നു. എന്നാല്‍ രാഹുല്‍ അപകടനില തരണം ചെയ്തു.

Exit mobile version