തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം കാരണമെന്ന് ഫൊറൻസിക് റിപ്പോർട്ട്

തൃശ്ശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരി ആദിത്യശ്രീ മരണപ്പെടാൻ കാരണമായത് മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. പന്നിക്ക് വെച്ച കെണി അബദ്ധത്തിൽ കുട്ടിയുടെ കൈയ്യിൽ കിട്ടിയതാകാം അപകട
കാരണമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഏപ്രിൽ 24-ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ (8) മരണപ്പെട്ടത്.

കിടപ്പുമുറിയിൽ ഫോണിൽ ഗെയിം കളിച്ചിരിക്കുകയായിരുന്ന ആദിത്യശ്രീ ഫോൺ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മുത്തശിയുടെ മൊഴിയും ഇത് സാധൂകരിക്കുന്നതായിരുന്നു.

എന്നാൽ, ഫോണിന്റേയും മുറിയിൽനിന്ന് ലഭിച്ച കിടക്കയുടെ അവശിഷ്ടങ്ങളും പരിശോധിച്ചതിൽനിന്നാണ് ഫോൺ പൊട്ടിത്തെറിയല്ല അപകടകാരണമെന്ന് വ്യക്തമായിരിക്കുന്നത്.

പന്നിപ്പടക്കമോ അതിന് സമാനമായ സ്ഫോടകവസ്തുവോ പൊട്ടിത്തെറിച്ചാവാം അപകടമുണ്ടായത് എന്നാണ് ഫൊറൻസിക് പരിശോധനാഫലം പറയുന്നത്. പന്നിക്ക് കെണിവെച്ച പടക്കം കുട്ടി എടുത്തുകൊണ്ടുവന്ന് മുറിയിൽ കൊണ്ടുപോയി കളിച്ചപ്പോൾ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് നിഗമനം.

ALSO READ- ആകെമൊത്തം ഷമി ഷോ! ക്യാച്ച് പാഴാക്കിയതിന് രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ കാത്തിരുന്നവരെ സാക്ഷികളാക്കി 7 വിക്കറ്റുകള്‍; വൈറല്‍ കുറിപ്പ്

പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റിന്റേയും സൾഫറിന്റേയും സാന്നിധ്യം കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് വിശദമായി ഫൊറൻസിക് പരിശോധന നടന്നത്. കുന്നംകുളം എസിപി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പൊട്ടിത്തെറിയിൽ തലയ്ക്കേറ്റ പരിക്കുമൂലമാണ് ആദിത്യശ്രീ മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഫോടനത്തിൽ കുട്ടിയുടെ തലയ്ക്ക് കടുത്ത ആഘാതമേറ്റു. തല ഭാഗികമായി തകർന്നിരുന്നു. മുഖവും തിരിച്ചറിയാനാത്തവിധം തകർന്നിരുന്നു.

തലച്ചോറിനും ഗുരുതരപരിക്കേറ്റിരുന്നു. ഈ പരിക്കുകൾ കൂടാതെ വലതുകൈവിരലുകൾ അറ്റുപോകുകയും കൈയ്ക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിന്റെ മറ്റിടങ്ങളിലും മുറിവുകളേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

Exit mobile version