ലോട്ടറി ഏജന്റായ അച്ഛന്റെ കൈയ്യില്‍ നിന്നും ടിക്കറ്റെടുത്തു, മകന് 80 ലക്ഷം ഒന്നാംസമ്മാനം

മൂവാറ്റുപുഴ: ലോട്ടറി ഏജന്റായ അച്ഛന്റെ കൈയ്യില്‍ നിന്നും എടുത്ത ടിക്കറ്റിന് മകന് ലക്ഷങ്ങളുടെ ഒന്നാംസമ്മാനം. മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തില്‍ രവീന്ദ്രന്റെ മകന്‍ രാജേഷ് കുമാറിനെ തേടിയാണ് ഇത്തവണ ഭാഗ്യദേവതയെത്തിയത്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് രാജേഷ് കുമാറിന് ലഭിച്ചത്. ലോട്ടറി ഏജന്റായ അച്ഛന്‍ രവീന്ദ്രന്റെ കൈയ്യില്‍ നിന്നാണ് രാജേഷ് ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു രാജേഷ് അച്ഛന്റെ കൈയ്യില്‍ നിന്നും ടിക്കറ്റെടുത്തത്.

also read: പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും; സ്ഥാനമോഹമില്ല; പ്രചാരണത്തിനിറങ്ങും: അനിൽ ആന്റണി

കോലഞ്ചേരിയിലെ തോംസണ്‍ ഏജന്‍സിയില്‍ നിന്നാണ് രവീന്ദ്രന്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി വില്‍പന നടത്തുന്നത്. പതിവായി ലോട്ടറിയെടുത്തിരുന്ന രാജേഷിന് നേരത്തെ 5,000 രൂപയുടെയും 500 രൂപയുടെയും സമ്മാനം അടിച്ചിരുന്നു. ഈ പണത്തില്‍ നിന്നാണ് വീണ്ടും ടിക്കറ്റ് വാങ്ങിയത്. അച്ഛനാണ് തന്റെ ഭാഗ്യം എന്നാണ് രാജേഷ് കുമാര്‍ പറയുന്നത്.

ഫ്‌ലോറിങ് ജോലി നോക്കുകയാണ് രാജേഷ് കുമാര്‍. ഭാര്യയുടെ 2 മക്കളുമുണ്ട്. കുടുംബത്തിന് ഒട്ടേറെ കടങ്ങളുണ്ടെന്നും അതൊക്കെ വീട്ടണം എന്നാണ് രാജേഷ് പറയുന്നത്. അച്ഛനു വേണ്ടതെല്ലാം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version