സമ്പാദ്യമെല്ലാ ചിലവാക്കി മകളെ അർബുദത്തിൽ നിന്നും തിരിച്ചുപിടിച്ചു; പിന്നാലെ ഭാഗ്യദേവതയെത്തി 20 ലക്ഷം ഡോളറിന്റെ ലോട്ടറി രൂപത്തിൽ!

അപ്രതീക്ഷിതമായ തിരിച്ചടികൾക്ക് പകരമായി ഭാഗ്യമെത്തിയാൽ ജീവിതമെത്ര മനോഹരമായിരിക്കും. ഇത്തരത്തിൽ ജീവിതത്തിലെ ഏറ്റവും ദുരുതത്തിലൂടെ കടന്നു പോകുന്നതിനിടെ ഭാഗ്യദേവത തേടിയെത്തിയ അനുഭവ കഥയാണ് ഈ അമ്മയും മകളും പറയുന്നത്.

ഫ്‌ളോറിഡ ലോട്ടറിയുടെ 20 ലക്ഷം ഡോളർ സമ്മാനം ലഭിച്ചവരാണ് ഈ കഥയിലെ താരങ്ങൾ. ‘അതൊരു വിജയകഥയുടെ തുടക്കം മാത്രമായിരുന്നു’ എന്ന അടിക്കുറിപ്പിൽ ഫ്‌ലോറിഡ ലോട്ടറി തന്നെയാണ് ഈ അമ്മയേയും മകളേയും പരിചയപ്പെടുത്തിയിരിക്കുന്നത്.

ജെറാൾഡിൻ ഗിംബ്ലറ്റ് എന്ന സ്ത്രീക്കാണ് 20 ലക്ഷം ഡോളർ സമ്മാനമായി ലോട്ടറിയടിച്ചത്. ഇതാണ് ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. അർബുദബാധിതയായ മകളെ, ജീവിത കാലം മുഴുവൻ സമ്പാദിച്ചതെല്ലാം ചെലവിട്ട് ചികിത്സിച്ച ഫ്‌ളോറിഡക്കാരിയായ ജെറാൾഡിൻ എന്ന അമ്മയാണ് ഭാഗ്യം പരീക്ഷിക്കാനായി ദുരിതകാലത്ത് ലോട്ടറി ടിക്കറ്റെടുത്തി. ലോട്ടറി സീരീസിലെ വിറ്റഴിയാത്ത അവസാനത്തെ ടിക്കറ്റ് കൂടിയായിരുന്നു ജെറാൾഡിൻ സ്വന്തമാക്കിയത്. ലേക് ലാൻഡിലെ ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് യുവതി ലോട്ടറി ടിക്കറ്റ് എടുത്തത്.

ALSO READ- അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിൽ; റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധിയും; വൈകാരികമായി ഏറ്റെടുത്ത് കോൺഗ്രസ്‌

തന്റെ മകളുടെ അർബുദ ചികിത്സയ്ക്കായി ഇത്ര എല്ലാ സമ്പാദ്യവും ചെലവാക്കിയപ്പോഴാണ് ലോട്ടറി ഭാഗ്യമായി ഈ കുടുംബത്തിൽ എത്തിയത്. അർബുദത്തോട് പൊരുതി ആശുപത്രിയിൽനിന്ന് അവസാന ഘട്ട ചികിത്സയും പൂർത്തിയാക്കി മകൾ ഇറങ്ങിയപ്പോഴേക്കും ലോട്ടറിയുടെ വിജയിയായി ജെറാൾഡിൻ മാറിയിരുന്നു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സമ്മാനത്തുകയിൽ നിന്നും നികുതി അടക്കമുള്ള മറ്റു തുകകൾ ഒക്കെ കഴിച്ച് 1,645,000 ഡോളർ (ഏകദേശം 13.5 കോടിയോളം ഇന്ത്യൻ രൂപ) ഇവർക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Exit mobile version