പോലീസിന്റെ കണ്ണില്ലാക്രൂരത, ആളുമാറി അറസ്റ്റ് ചെയ്തത് പാവം വയോധികയെ, കോടതി കയറി ഇറങ്ങിയത് നാല് വര്‍ഷം

പാലക്കാട് : ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ വയോധിക കോടതി കയറി ഇറങ്ങിയത് നാല് വര്‍ഷം. പാലക്കാടാണ് സംഭവം. 84 വയസുള്ള ഭാരതിയമ്മയോടാണ് പോലീസിന്റെ ക്രൂരത.

വീട്ടില്‍ കയറി അതിക്രമം കാണിച്ച കേസിലാണ് ഭാരതിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറിഞ്ഞിട്ട് പോലുമില്ലാത്ത ഒരു സംഭവത്തിലായിരുന്നു അറസ്റ്റ് ചെയ്തത് എന്ന് ഭാരതിയമ്മ പറയുന്നു.

also read: ‘സന്ദീപ് ആക്രമിച്ചത് വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ’; ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

താനല്ല പ്രതിയെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. താനൊരു ദിവസം വീട്ടിലിരിക്കുമ്പോള്‍ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞെന്നും എന്താണെന്ന് ചോദിച്ചപ്പോള്‍ തര്‍ക്കമാണെന്ന് പറഞ്ഞുവെന്നും ഭാരതിയമ്മ പറയുന്നു.

യഥാര്‍ത്ഥത്തില്‍ 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ എന്നയാളുടെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്.

also read: കിണറ്റിലകപ്പെട്ട് മരിച്ച മഹാരാജന്റെ കുടുംബത്തിന് ധനസഹായവുമായി മന്ത്രി വി ശിവന്‍കുട്ടി

ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ഇവിടുത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. എന്നാല്‍ ആ ഭാരതിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.

Exit mobile version