ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ടു, സ്വകാര്യ ബസ് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന അല്‍ സഫ എന്ന ബസാണ് മറിഞ്ഞത്.

also read: ഡാൻസ് കളിച്ചാൽ ഐസ്ക്രീം സൗജന്യമായി കഴിക്കാം; വ്യത്യസ്തമായി വിരുന്നൊരുക്കുന്ന ഒരു പാർലർ

പയ്യോളി ദേശീയ പാതയില്‍ അയനിക്കാട് കളരിപ്പടിക്കു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.

അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. എസ്‌ഐ വി.കെ.മനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Exit mobile version