അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ തനിച്ച് താമസം, മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

പാലക്കാട്: അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പാലക്കാടാണ് സംഭവം. ചാലിശ്ശേരി മേലേതലക്കല്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. 45 വയസായിരുന്നു.

ചാലിശേരി സെന്ററില്‍ അടഞ്ഞ് കിടക്കുന്ന അലീഷാ എന്ന് പേരുള്ള ബേക്കറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനകത്താണ് മുസ്തഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി കെട്ടിടം അടഞ്ഞുകിടക്കുകയാണ്.

also read: മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ല; സഹായധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മയ്ക്ക് ദാരുണമരണം; ഞെട്ടൽ

കെട്ടിടത്തിനകത്ത് ഒറ്റക്കായിരുന്നു മുസ്തഫയുടെ താമസം. കടുത്ത പ്രമേഹ രോഗിയായ മുസ്തഫയുടെ ഒരു കാല്‍ പ്രമേഹ രോഗം മൂര്‍ച്ഛിച്ചതോടെ മുറിച്ച് മാറ്റിയിരുന്നു. ഇന്ന് രാവിലെയോടെയാണ് മുസ്തഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: വീട്ടുകാർ അറിയാതെ മിശ്ര വിവാഹം; കല്യാണപ്പിറ്റേന്ന് പുലർച്ചെ നവവധുവിനെ തട്ടിക്കൊണ്ട് പോയി, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

പ്രഭാത ഭക്ഷണം നല്‍കാനെത്തിയവരാണ് മുസ്തഫയെ മരിച്ച നിലയില്‍ കാണുന്നത്. കട്ടിലില്‍ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലിശ്ശേരി പോലീസ് കെട്ടിടത്തിനകത്ത് വിശദമായ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version