മകളുടെ വിവാഹദിവസം പിതാവ് തീകൊളുത്തി ജീവനൊടുക്കി, മരണവാര്‍ത്ത കേട്ട് ഞെട്ടി നാട്

ആലപ്പുഴ: മകളുടെ വിവാഹദിവസം പിതാവ് ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. കഞ്ഞിക്കുഴിയില്‍ നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് മരിച്ചത്. തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു.

54 വയസായിരുന്നു. സുരേന്ദ്രന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചുപോയിരുന്നു.

also read: വായ്പയെടുത്ത് ബുദ്ധിമുട്ടിലായി; ഭാര്യയെയും കുഞ്ഞിനേയും നാട്ടിലേക്ക് അയക്കേണ്ടി വന്നു; തളർന്ന മലയാളിയുടെ ജീവിതം മാറ്റി മറിച്ച് എമിറേറ്റ്‌സ് ഡ്രോ

ഇതിന് ശേഷം കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രന്‍. ഇവരുടെ രണ്ട് പെണ്‍മക്കളും അമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരില്‍ മൂത്ത മകള്‍ സൂര്യയുടെ വിവാഹമായിരുന്നു ഇന്ന്.

also read: 140 രൂപയുടെ സ്‌പെഷ്യല്‍ മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല, ഹോട്ടലിന് 3500 രൂപ പിഴ

ഇന്ന് രാവിലെയാണ് അയല്‍വാസികള്‍ സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. വീടും ഭാഗികമായി കത്തി നശിച്ചു.

Exit mobile version