അത് രണ്ട് മാസം മുന്‍പ് നടന്ന സംഭവം; സൗബിന്‍ ഷാഹിറിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജമെന്ന് പിതാവ്

സൗബിന്‍ ഷാഹിറിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജമെന്ന് പിതാവ് ബാബു ഷാഹിര്‍.

സംവിധായകനും നടനമായ സൗബിന്‍ ഷാഹിറിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജമെന്ന് പിതാവ് ബാബു ഷാഹിര്‍. കൊച്ചിയിലെ ഫ്ളാറ്റിലെ പാര്‍ക്കിംഗ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ സൗബിനെ അറസ്റ്റ് ചെയ്തതെന്ന വാര്‍ത്ത വ്യാജമാണെന്ന് പിതാവ് വിശദീകരിച്ചു. ഇത് രണ്ട് മാസം മുമ്പ് നടന്ന സംഭവമാണെന്നും അന്ന് കേസ് ഒത്തുതീര്‍പ്പായതാണെന്നും സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ പറഞ്ഞു. സൗബിന്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് തന്നെ കൈയ്യേറ്റം ചെയ്ത സൗബിനെതിരെ സെക്യൂരിറ്റി ജീവനക്കാരന്‍ തന്റെ പരാതിയില്‍ ഉറച്ചു നിന്നതോടെ അറസ്റ്റുണ്ടായെന്നുമാണ് പ്രചരിച്ചിരുന്ന വാര്‍ത്ത.

Exit mobile version