പാട്ടുകൾ വൈറലാക്കാമെന്ന് വാഗ്ദാനം ചെയ്തു; കാഴ്ചപരിമിതിയുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കി; യൂട്യൂബർ അറസ്റ്റിൽ

വൈപ്പിൻ: പാട്ടുകൾ വൈറലാക്കി പ്രശസ്തയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കാഴ്ചപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. യുട്യൂബർ കൂടിയായ കോട്ടയം കൂട്ടിക്കൽ ഏന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോനെയാണ് (42) മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇവരുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് വിഡിയോ ചിത്രീകരണത്തിനെന്നു പറഞ്ഞ് ചെറായിയിൽ എത്തിച്ചായിരുന്നു ജീമോന്റെ പീഡനം.

ALSO READ- ‘യുകെ എഞ്ചിനീയർ സാറ’ യഥാർഥത്തിൽ പാകിസ്താൻ ചാരവനിത; ആകൃഷ്ടനായി പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തിയ ഡിആർഡിഒ ശാസ്ത്രജ്ഞൻ;കുറ്റപത്രം

കുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. ഇവർ സ്ഥലത്ത് നിന്നും മാറിയ സമയത്ത് ജീമോൻ ഹോട്ടൽ മുറിയിൽവച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Exit mobile version