കേരളത്തില്‍ തീവ്ര അതിതീവ്രമഴ മുന്നറിയിപ്പില്ല, വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ആശങ്കകള്‍ ഒഴിയുന്നു. കേരളത്തില്‍ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഒന്നും കാലാവസ്ഥ വിഭാഗം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും.

അതിനാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.

also read: തമിഴ്‌നാട്ടില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി ഡിഐജി, മരണത്തില്‍ അനുശോചിച്ച് എംകെ സ്റ്റാലിന്‍

കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

also read: ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയത് ഞായറാഴ്ച, ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

അതസമയം, പാനൂര്‍ ചെറുപറമ്പില്‍ പുഴയില്‍ 18കാരനെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കഴിഞ്ഞ ദിവസമായിരുന്നും സംഭവം. ഇന്നും പുഴയില്‍ തെരച്ചില്‍ തുടരുകയാണ്.

Exit mobile version