ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയത് ഞായറാഴ്ച, ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

അടിമാലി; ഇടുക്കിയില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മുടി പന്നിയാര്‍കുട്ടി കച്ചിറയില്‍ സന്തോഷിന്റെ മകള്‍ ദേവേന്ദു ആണ് മരിച്ചത്.

പത്തൊമ്പത് വയസ്സായിരുന്നു. ദേവേന്ദുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിങ്ങ് കോഴ്‌സ് പഠിക്കുകയായിരുന്നു ദേവേന്ദു.

also read: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

കഴിഞ്ഞ ഞായറാഴ്ചയാണ് ദേവേന്ദു മംഗളൂരുവില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസമാണ് ദേവേന്ദുവിനെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: സർക്കാരിനായി മത്സ്യകന്യക ശിൽപം നിർമ്മിച്ച് വീടും വസ്തുവും വരെ ജപ്തിയിലായി; ശിൽപി ജോൺസ് കൊല്ലകടവിന്റെ കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

തൃശൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വര്‍ഷം മുന്‍പു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദേവാനന്ദ് സഹോദരനാണ്.

Exit mobile version