പിതാവിന്റെ ലോട്ടറി കടയിൽ നിന്നും എടുത്ത ടിക്കറ്റിന് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; അരൂരിലെ താരങ്ങളായി അഗസ്റ്റിനും ആഷ്‌ലിയും

അരൂർ: പിതാവിന്റെ ലോട്ടറിക്കടയിൽ വിൽപനയ്ക്ക് വെച്ച ലോട്ടറി ടിക്കറ്റ് എടുത്ത മകൾക്ക് ഒന്നാം സമ്മാനമടിച്ചു. രാവിലെയാണ് ടിക്കറ്റെടുത്ത്. ഇതേ ടിക്കറ്റിന് ഉച്ച കഴിഞ്ഞ് മൂന്നോടെ ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കുടുംബം ഒന്നാകെ.

ഇന്നലെ നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയാണ് 75 ലക്ഷത്തിന്റെ സമ്മാനം ഈ കുടുംബത്തെ തേടിയെത്തിയത്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് അരൂർ നെട്ടേശേരിൽ എൻജെഅഗസ്റ്റിന്റെ മകൾ ആഷ്ലിക്ക് ലഭിച്ചത്.

10 വർഷമായി അരൂർ ക്ഷേത്രം കവലയ്ക്കു സമീപം ദേശീയപാതയോരത്ത് ലോട്ടറി വിൽപന നടത്തുകയാണ് അഗസ്റ്റിൻ. ആദ്യമായാണ് ഒന്നാം സമ്മാനം അഗസ്റ്റിന്റെ കുടുംബത്തിന് തന്നെ ലഭിക്കുന്നത്.

ALSO READ-കെഎസ്ഇബി വാഹനത്തിന് തോട്ടി കൊണ്ടുപോയതിനു പിഴയിട്ടു; പിന്നാലെ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി!

എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

Exit mobile version