ബലി പെരുന്നാളിന് രണ്ട് ദിവസം പൊതുഅവധി

തിരുവനന്തപുരം: കേരളത്തില്‍ ബലി പെരുന്നാളിന് രണ്ട് ദിവസം പൊതുഅവധി. മന്ത്രിസഭാ യോഗത്തില്‍ ഒരു ദിവസം കൂടി അധിക അവധി തീരുമാനമായത്. രണ്ടു ദിവസം അവധി വേണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ബലിപെരുന്നാളിന് ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 28 നു പുറമേ 29 നു കൂടി അവധി വേണമെന്നാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രിയോടു അവശ്യപ്പെട്ടത്. പെരുന്നാള്‍ ദിനം 29നാണെന്നത് കണക്കിലെടുത്താണ് ആവശ്യമറിയിച്ചത്.

Red Also: ‘ടി എസ് രാജു പൂര്‍ണ ആരോഗ്യവാനാണ്, രാവിലെയും സംസാരിച്ചിരുന്നു’: പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് കിഷോര്‍ സത്യ
ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുട്ടികളുമായി നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും രണ്ടു ദിവസത്തെ അവധി സഹായകരമാകുമെന്നും കാന്തപുരം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസത്തെ അവധി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ അഭിപ്രായം. തുടര്‍ന്നാണ് ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

Exit mobile version