ഈസ്റ്റർ ദിനത്തിൽ നടത്തിയ സ്‌നേഹസംഗമം ഈദ് ദിനത്തിൽ വേണ്ട; മുസ്ലിംകൾ മോഡിയോട് കൂടുതൽ അടുത്തു; പുതിയ നിലപാടുമായി ബിജെപി

തിരുവനന്തപുരം: വിജയകരമായെന്ന് ബിജെപി വിധിയെഴുതിയ ഈസ്റ്റർ ദിനത്തിലെ സ്നേഹ സംഗമം ഈദ് ദിനത്തിൽ ആവർത്തിക്കേണ്ടെന്ന് തീരുമാനം. പെരുന്നാൾ ദിനത്തിൽ നഗരങ്ങളിൽ കഴിയുന്ന മുസ്ലിംകളെ മാത്രം നേരിൽ കണ്ടാൽ മതിയെന്നാണ് ബിജെപിയുടെ തീരുമാനം. നഗരകേന്ദ്രീകൃത മുസ്ലിംകൾ, വ്യവസായികൾ തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് കൂടുതൽ അടുക്കുന്നുവെന്നാണ് ബിജെപിയുടെ പൊതുവിലയിരുത്തൽ.

ബിജെപിയുടെ ഹൈദരാബാദ് ദേശീയ നിർവാഹക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് മതന്യൂന പക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം ഉണ്ടായത്.

ദരിദ്രരായ മുസ്ലിംകൾക്കായി നരേന്ദ്രമോഡി സർക്കാരിന്റെ പദ്ധതികളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായുള്ള പ്രചരണം നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ദാരിദ്രനിർമാർജന പദ്ധതികളെ കുറിച്ച് കൂടുതൽ ജനങ്ങളിൽ അവബോധമണ്ടാക്കണെമന്നാണ് നേതൃത്വത്തിന്റെ നിർദേശം. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പിന്തുണ പിടിച്ചു നിർത്താനാണ് തീരുമാനമെന്ന് ബിജെപി വ്യക്തമാക്കി.

also read- 9 വർഷം മുൻപ് വിവാഹ മോചിതരായി; യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ആദ്യഭർത്താവ്്; അറസ്റ്റ്

മുസ്ലിം സ്ത്രീകൾ മുത്തലാഖ് നിരോധിച്ചതോടെ മോഡിയുടെ നിലപാടുകളോട് യോജിക്കുന്നവരായെന്നും ബിജെപി പറഞ്ഞു. അഭ്യസ്ഥ വിരുദ്ധരായ മുസ്ലിം സമുദായത്തിലെ യുവാക്കൾ ബിജെപിയുടെ നയങ്ങളെ എിർക്കുന്നില്ലെന്നാണ് ബിജെപി പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബിഹാർ, ഉത്തർ പ്രദേശ് തുടങ്ങിയിവിടങ്ങളിലെ മുസ്ലിം സമുദായത്തിലെ ദരിദ്രവിഭാഗക്കാർക്ക് മോഡി സർക്കാർ ഏർപ്പെടുത്തിയ പദ്ധതികൾ ഗുണം ചെയ്തുവെന്നും അവരുടെ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്നും പാർട്ടി വിലയിരുത്തുന്നു.

Exit mobile version