ഉത്തരേന്ത്യയില്‍ ഇന്ന് ചെറിയപെരുന്നാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ചെറിയപെരുന്നാള്‍. ചൊവ്വാഴ്ച രാത്രി ശവ്വാല്‍ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ വ്രതം 30 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഡല്‍ഹി ജുമാ മസ്ജിദില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഒത്തുകൂടും. ഡല്‍ഹി മലയാളികള്‍ ഒത്തുകൂടുന്ന ഓഖിയിലെ മര്‍ക്കസ് മസ്ജിദിലും പാര്‍ലമെന്റിന് സമീപത്തെ ഷാഹി മസ്ജിദിലും നിരവധിപ്പേര്‍ നമസ്‌ക്കാരത്തിനെത്തും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൈകുന്നേരം കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version