ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി, കേരളത്തില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

also read: പെട്ടിക്കടകള്‍ തകര്‍ത്ത് വില്പനക്ക് വെച്ച ഭക്ഷണ സാധനങ്ങളെല്ലാം അകത്താക്കി, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഈ ജില്ലകളില്‍ തന്നെ സമാനമായ നിലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version