നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം

പാലക്കാട്: നായ കുറുകെ ചാടിയതിന് പിന്നാലെ ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. കുത്തനൂര്‍ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്.

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.

also read: അവശനിലയിലായ രോഗിയുമായെത്തി, രോഗമുക്തിക്കായി ആശുപത്രിക്ക് മുന്നില്‍ മന്ത്രവാദം, കാഴ്ച കണ്ട് അമ്പരന്ന് നാട്ടുകാര്‍

നൊച്ചുള്ളിയില്‍ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു.

also read: കൂട്ടില്‍ക്കയറാതെ ഹനുമാന്‍ കുരങ്ങ്, രണ്ട് ദിവസമായി കഴിയുന്നത് മൃഗശാലയിലെ മരത്തില്‍, മയക്കുവെടി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. യുവാവ് ചികിത്സയില്‍ കഴിയുകയാണ്.

Exit mobile version