ജനവാസമേഖലയില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം, മുന്നിലകപ്പെട്ട് ട്രാക്ടര്‍ തടഞ്ഞ് കാട്ടുകൊമ്പന്‍, പേടിച്ച് വിറച്ച് ഡ്രൈവര്‍, പിന്നീട് സംഭവിച്ചത്!

തൊടുപുഴ: വീണ്ടും ജനവാസമേഖലയിലിറങ്ങി ജനങ്ങളെ ഭീതിയിലാക്കി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ നെറ്റിമേട് ഭാഗത്താണ് വീണ്ടും പടയപ്പയെ കണ്ടത്. തേയില കൊളുന്തുമായി പോയ ട്രാക്ടര്‍ ആന തടഞ്ഞു.

ആനയെ കണ്ടതോടെ ഡ്രൈവര്‍ ട്രാക്ടറില്‍ നിന്നിറങ്ങിയോടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ട്രാക്ടര്‍ ഡ്രൈവര്‍ സെല്‍വകുമാറാണ് വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.

also read: മലപ്പുറത്ത് പരിശോധനയ്ക്ക് ഇറങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ കാറിടിച്ചു വീഴ്ത്തി; ഒരാളുടെ നില അതീവ ഗുരുതരം

ട്രാക്ടറില്‍ ഭക്ഷണസാധനങ്ങളാണെന്ന് കരുതി പടയപ്പ തെരച്ചില്‍ തുടങ്ങി. ചുറ്റും നടക്കാന്‍ തുടങ്ങിയതോടെ വാഹനം തകര്‍ക്കുമോ എന്ന് സെല്‍വകുമാര്‍ പേടിച്ചുഭയന്നു.

also read: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങ് മൃഗശാലക്കുള്ളില്‍ തന്നെ, കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തില്‍ ജീവനക്കാര്‍

പടയപ്പയോട് ‘പിള്ളയാറപ്പാ ഒന്നും സെയ്യാതെ’ എന്ന് അപേക്ഷിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് സെല്‍വകുമാറും വാഹനവും പടയപ്പയില്‍ നിന്നും രക്ഷപ്പെട്ടത്.

Exit mobile version