നടൻ കസാൻ ഖാൻ അന്തരിച്ചു; വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം

കൊച്ചി: മലയാള സിനിമയിലടക്കം തിളങ്ങിയ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻഎം ബാദുഷയാണ് താരത്തിന്റെ മരണ വിവരം പുറത്തുവിട്ടത്.

മലയാള സിനിമകളായ ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ALSO READ- അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും ഉടൻ രാജ്യം വിടണം; ആവശ്യപ്പെട്ട് ചൈന

മിക്കസിനിമയിലും വില്ലൻ വേഷങ്ങളാണ് ലഭിച്ചത്. 1992 ൽ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാൻ ഖാൻ അഭിനയരംഗത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അൻപതോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

Exit mobile version