അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിനായി മഹാഗണപതി ഹോമം, വഴിപാട് നേര്‍ന്നത് വടക്കഞ്ചേരി സ്വദേശിനി

arikkomban | bignewslive

പാലക്കാട്: അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിനായി ക്ഷേത്രത്തില്‍ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഒരു ഭക്ത. പാലക്കാടാണ് സംഭവം. കര്‍ണാടകയില്‍ താമസിക്കുന്ന വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി ഹോമം നടത്തിയത്.

വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലായിരുന്നു ഹോമം വഴിപാടായി നേര്‍ന്നത്. ഈ ക്ഷേത്രത്തില്‍ ആനയ്ക്കായി ഇത്തരമൊരു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നത് ഇതാദ്യമായിട്ടാണെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

also read; ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയെ പുലർച്ചെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി; സംഭവം കോട്ടയത്ത്

ആനയെ ഓരോ സര്‍ക്കാരും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുകയാണെന്നും നിലവില്‍ അരിക്കൊമ്പന്റെ അവസ്ഥയും ദയനീയമാണെന്നും തുമ്പിക്കൈയില്‍ മുറിവുണ്ടെന്നും അതില്‍ നിന്നെല്ലാം സംരക്ഷണം ആവശ്യപ്പെട്ടാണ് വടക്കഞ്ചേരി സ്വദേശിനി വഴിപാട് നടത്തിയതെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

also read: ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയെ പുലർച്ചെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി; സംഭവം കോട്ടയത്ത്

അതേസമയം, അരിക്കൊമ്പനുവേണ്ടി ഹോമം നേര്‍ന്ന ഭക്ത ആരാണെന്ന് വെളിപ്പെടുത്താന്‍ ക്ഷേത്ര അധികൃതര്‍ തയ്യാറായില്ല. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് ഭക്ത അറിയിച്ചതിന്റെ അടിസ്ഥനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം.

Exit mobile version