ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയെ പുലർച്ചെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി; സംഭവം കോട്ടയത്ത്

കോട്ടയം: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തലപ്പലത്താണ് സംഭവം. തലപ്പലം അമ്പാറയിൽ താമസിക്കുന്ന ഭാർഗവി(48)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുപുരക്കൽ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണ്തതിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

ബന്ധുക്കൾ കൂടിയാണ് ഭാർഗവിയും ബിജുമോനും. ഇരുവരും കഴിഞ്ഞ രണ്ടുവർഷമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞദിവസം രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.

also read- ആറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമം, പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ചുതുടങ്ങി

തുടർന്ന് ബിജുമോൻ ഭാർഗവിയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോൻ തന്നെയാണ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Exit mobile version