വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ടു, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് മസ്തിഷ്‌ക മരണം, അവയവങ്ങള്‍ ദാനം ചെയ്യും

കല്‍പ്പറ്റ: വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വയനാട്ടിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

പതിനഞ്ച് വയസ്സായിരുന്നു. ഇക്കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതോടെയാണ് അപകടം സംഭവിച്ചത്.

also read: അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന് സാധ്യത, കേരളത്തില്‍ വരുംദിവസങ്ങളില്‍ പെരുമഴ മുന്നറിയിപ്പ്

ഡോണും മറ്റ് രണ്ടും പേരും കാല്‍ തെന്നി പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കടുപ്പിച്ച് ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം രാത്രിയാണ് ഡോണിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

also read: ബിനു അടിമാലിയുടെയും ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതി

ഡോണിന്റെ അവയവങ്ങള്‍ നാലു പേര്‍ക്ക് പുതു ജീവനേകും. മരണശേഷം സോണിന്റെ സാധ്യമായ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായിട്ടുണ്ട്. സഹോദരന്‍ അലന്‍ ക്രിസ്റ്റോ കഴിഞ്ഞ വര്‍ഷം കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു.

Exit mobile version