അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന് സാധ്യത, കേരളത്തില്‍ വരുംദിവസങ്ങളില്‍ പെരുമഴ മുന്നറിയിപ്പ്

rain | bignewslive

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

ഇതിന്റെ ഫലമായി സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. കൂടാതെ ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

also read : ബിനു അടിമാലിയുടെയും ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതി

ഏഴാം തിയ്യതിമുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

also read: മുറിവുകള്‍ക്ക് ചികിത്സ നല്‍കി: അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു

അതേസമയം, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version