ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതിന് പിന്നാലെ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടു, 61കാരന് ദാരുണാന്ത്യം

കൊല്ലം; ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതിന് പിന്നാലെ ബസ്സില്‍ നിന്നും ജീവനക്കാര്‍ വഴിയില്‍ ഇറക്കി വിട്ട 61കാരന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. ഇടുക്കി പള്ളിവാസല്‍ വെട്ടുകല്ലുമുറി ചിത്തിരപുരം സ്വദേശി എ.എം. സിദ്ദീഖാണ് മരിച്ചത്.

ബസിനുള്ളില്‍ കുഴഞ്ഞുവീണ് അവശനിലയിലായ സിദ്ദീഖിനെ ബസ് ജീവനക്കാര്‍ വഴിയോരത്തെ കാത്തിരിപ്പു കേന്ദ്രത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ വീണുകിടക്കുന്ന സിദ്ദിഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: അരിക്കൊമ്പനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്, കടുത്ത നടപടിയെന്ന് മുന്നറിയിപ്പുമായി തേനി കളക്ടര്‍

അഞ്ചല്‍ വിളക്കുപാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി എന്ന ബസ്സിലെ ജീവനക്കാരാണ് കണ്ണില്ലാക്രൂരത ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുപാറയില്‍ ലോട്ടറി കച്ചവടം കഴിഞ്ഞ് അഞ്ചലിലേക്കു പോകാന്‍ ബസില്‍ കയറിയതാണു സിദ്ദീഖ്.

also read: ഒഡിഷ ട്രെയിന്‍ അപകടം, 43 ട്രെയിനുകള്‍ റദ്ദാക്കി, 39 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ബസില്‍ ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെ മുഴതാങ്ങിലെ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ ബസ് നിര്‍ത്തി ജീവനക്കാര്‍ സിദ്ദീഖിനെ അവിടെ കിടത്തി. പിന്നീട് യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും ഏരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് പറഞ്ഞു.

Exit mobile version