ഒഡിഷ ട്രെയിന്‍ അപകടം, 43 ട്രെയിനുകള്‍ റദ്ദാക്കി, 39 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഭുവനേശ്വര്‍ : ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 233 പേരാണ് അപകടത്തില്‍ മരിച്ചത്. 900 പേര്‍ക്ക് പരിക്ക് പറ്റി. അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

കൂടാതെ 39 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസ്, കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസ് എന്നിവയാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയ ട്രെയിനുകളെന്ന് റെയില്‍വേ അറിയിച്ചു.

also read: ഒഡിഷ ട്രെയിന്‍ അപകടം; പരിക്കേറ്റവരില്‍ നാല് മലയാളികളും, രക്ഷപ്പെട്ടത് മൂന്നുപേരുടെ ജീവന് തുണയായതിന് പിന്നാലെ

രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സില്‍ച്ചര്‍-തിരുവനന്തപുരം, ദിബ്രുഗര്‍-കന്യാകുമാരി, ഷാലിമാര്‍-തിരുവനന്തപുരം ജൂണ്‍ 2 ന് പുറപ്പെട്ട പറ്റ്‌ന-എറണാകുളം എക്‌സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയില്‍വേ അറിയിച്ചു.

Exit mobile version