യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു, അപകടം ഉത്സവം കണ്ട് മടങ്ങവെ

കോട്ടയം: ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് വെള്ളൂരിലാണ് അപകടം. ഉത്സവം കണ്ട് മടങ്ങവെയാണ് അപകടം സംഭവിച്ചത്.

വെള്ളൂര്‍ സ്വദേശികളായ വൈഷണവ്(21), ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. വടയാര്‍ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴിയായിരുന്നു അപകടത്തില്‍പ്പെട്ടത്.

also read:പിതാവ് മരിച്ചിട്ട് ഒന്നരമാസം, കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിന്‍ വരുന്നത് കണ്ട് യുവാക്കള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി. ഈ സമയം പിന്നില്‍ നിന്നും വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.

വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിന്‍ ഇടിച്ചിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. മരണപ്പെട്ട യുവാക്കള്‍ രണ്ട് പേരും കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ്.

Exit mobile version