ട്രെയിനില്‍ നിന്നും വീണ് കാലറ്റു: രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

കൊച്ചി: ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് കാലിന് ഗുരുതര പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി(18)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.45-നായിരുന്നു സംഭവം.

തിരുവല്ലയില്‍ നിന്നും ട്രെയിനില്‍ കയറിയ റോജി ആലുവയില്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ ഇയാളുടെ കാല്‍ ട്രെയിനിന്റെ വീലുകള്‍ക്കിടയില്‍ പെട്ടു.

ട്രെയിന്‍ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് റോജിയെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കാല്‍ പൂര്‍ണമായി അറ്റുപോയിരുന്നു. ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version