ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി സ്ത്രീയും പുരുഷനും മരിച്ചു, ഒരാളെ തിരിച്ചറിഞ്ഞു

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ മംഗലാപുരത്ത് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലെ എഫ്സിഐ ഗോഡൗണിന് സമീപമായിരുന്നു അപകടം.

Exit mobile version