ഒഡിഷ ട്രെയിന്‍ അപകടം; പരിക്കേറ്റവരില്‍ നാല് മലയാളികളും, രക്ഷപ്പെട്ടത് മൂന്നുപേരുടെ ജീവന് തുണയായതിന് പിന്നാലെ

ഭുവനേശ്വര്‍ : രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരില്‍ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

നാലുപേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ പോയതായിരുന്നു നാലുപേരും. ഇവിടെ നിന്നും മടങ്ങി വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

also read: മഴ അതിശക്തമാകും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രത

ഒഡീഷ ബാലസോറിന് സമീപത്താണ് അപകടമുണ്ടായത്. കോറമണ്ഡല്‍ ട്രെയിനിലെ സ്ലീപ്പര്‍ കമ്പാട്ടുമെന്റില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്നും കമ്പാട്ടുമെന്റില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകള്‍ അപകടത്തില്‍ മരിച്ചുവെന്നും എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് തങ്ങള്‍ പുറത്തേക്കിറങ്ങിയതെന്നും കിരണ്‍ പറഞ്ഞു.

also read: രാജ്യത്തെ നടുക്കി ട്രെയിന്‍ അപകടം, മരണസംഖ്യ 233 കടന്നു, 900ലേറെ പേര്‍ക്ക് പരിക്ക്, പലരുടെയും നില അതീവഗുരുതരം

പരിക്കേറ്റവരില്‍ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും കിരണ്‍ പറഞ്ഞു. അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു.

Exit mobile version