രാജ്യത്തെ നടുക്കി ട്രെയിന്‍ അപകടം, മരണസംഖ്യ 233 കടന്നു, 900ലേറെ പേര്‍ക്ക് പരിക്ക്, പലരുടെയും നില അതീവഗുരുതരം

ഭുവനേശ്വര്‍: ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. 233 പേര്‍ പേരാണ് ട്രെയിന്‍ അപകടത്തില്‍ മരിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

900ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഒഡീഷയിലെ ബഹനഗറില്‍ മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടത്.

also read: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 50 പേര്‍ക്ക് ദാരുണാന്ത്യം, 400 ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്

രാത്രി 7.20നായിരുന്നു ആദ്യ ട്രെയിന്‍ അപകടം. ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പൂര്‍- ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെടുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

also read: സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

പിന്നാലെ കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൗറ ട്രെയിന്‍ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍ – ഹൗറ എക്‌സ്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി.

Exit mobile version