മഴ അതിശക്തമാകും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രത

rain| bignewslive

കൊച്ചി: കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്.

Also Read; രാജ്യത്തെ നടുക്കി ട്രെയിന്‍ അപകടം, മരണസംഖ്യ 233 കടന്നു, 900ലേറെ പേര്‍ക്ക് പരിക്ക്, പലരുടെയും നില അതീവഗുരുതരം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 05 cm നും 50 cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

also read: സിംഗപ്പൂരിലെ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ചു: ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

തെക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 0.6 മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കന്‍ഡില്‍ 05 cm നും 60 cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

അതേസമയം, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ലക്ഷദ്വീപില്‍ മിനിക്കോയ് ദീപില്‍ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് ഞായറാഴ്ചയാണ് കേരളത്തില്‍ എത്തേണ്ടത്. എന്നാല്‍ ചിലപ്പോള്‍ വൈകിയേക്കും.

Exit mobile version