മകൾക്ക് എംബിബിഎസ് സീറ്റ് നൽകാമെന്ന് പറഞ്ഞ് കൈപ്പറ്റിയത് 25 ലക്ഷം; നിരണം പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

കോട്ടയം: സ്‌പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. തിരുവല്ല നിരണം പഞ്ചായത്ത് പ്രസിഡന്റ് തോട്ടടി വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെപി പുന്നൂസ് (80) ആണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പുന്നൂസിനെ അറസ്റ്റു ചെയ്തത്.

കോട്ടയം പുതുപ്പള്ളി സ്വദേശിയിൽ നിന്നുമാണ് ഇയാൾ പണം തട്ടിയത്. മകൾക്ക് ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിൽ സ്‌പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്താമെന്നായിരുന്നു കെപി പുന്നൂസിന്റെ വാഗ്ദാനം. 25 ലക്ഷം രൂപയാണ് പുന്നൂസ് കബളിപ്പിച്ച് വാങ്ങിച്ചെടുത്തത്.

ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പുതുപ്പള്ളി സ്വദേശി പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുത്തിരുന്നു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുത്തില്ല. പണവും തിരികെ നൽകിയില്ല.

also read- കോഴിക്കോട്ടെ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; താമരശേരി ചുരത്തിൽ ഉപേക്ഷിച്ചു; ഞെട്ടൽ

പലതവണ ചോദിച്ചിട്ടും കബളിപ്പിക്കുകയായിരുന്നു. തുടർന്നാണ് പുതുപ്പള്ളി സ്വദേശി പരാതി നൽകിയത്. ഇയാളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Exit mobile version