ഉച്ചയോടെ വീട്ടില്‍ നിന്നും ഇറങ്ങി, നഴ്‌സിംഗ് വിദ്യാര്‍ത്ഥി ചെമ്മീന്‍ കെട്ടില്‍ മരിച്ച നിലയില്‍

കൊച്ചി; നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ചെമ്മീന്‍ കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്താണ് സംഭവം. വടക്കേ നികത്തില്‍ പിപി സുകുമാരന്റെ മകന്‍ അമലേന്ദു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

വ്യാഴാഴ്ചയാണ് സംഭവം. പറവൂര്‍ കെടാമംഗലം പോട്ടാച്ചിറ ചെമ്മീന്‍കെട്ടിലെ പറമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് അമലേന്ദു വീട്ടില്‍ നിന്ന് പോയത്.

also read: ‘ഞങ്ങള്‍ വിദ്യാര്‍ഥികളാണ്, ഞങ്ങളുടെ പ്രധാനാധ്യാപകന്റെ പേര് നരേന്ദ്ര മോഡി’; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

നാലുമണിയോടെയാണ് തലക്കോട്ട് ക്ഷേത്രത്തിനു സമീപത്തെ പൊക്കാളിപാടത്തിലെ തൂമ്പില്‍ മൃതദേഹം കണ്ടെത്തിയത്. എറണാകുളം ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ്.

also read: അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ഒരുങ്ങി റാം മന്ദിര്‍ ട്രസ്റ്റ്

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്റും ഹെല്‍പ് ഫോര്‍ ഹെല്‍പ് ലസ് സംഘടനയുടെ ഭാരവാഹിയുമാണ് അമലേന്ദുവിന്റെ പിതാവ്.

Exit mobile version