ചാരായം വാറ്റുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍; 40 ലിറ്റര്‍ വാഷും ചാരായവും പിടികൂടി

മലപ്പുറം: നിലമ്പൂരില്‍ ചാരായം വാറ്റുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയിലായി. ചുങ്കത്തറ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ കമ്മത്തിനെയാണ് നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്.

ചാലിയത്തെ ആളൊഴിഞ്ഞ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെയാണ് സംഭവം. ഇയാളുടെ പക്കല്‍ നിന്നും 40 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ജാമ്യമില്ലാ കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തു.

Exit mobile version