നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി; വധു നയന

തെന്നിന്ത്യൻ സിനിമാ താരം ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടി വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിഷ്ണുവിന്റെയും നയനയുടെയും വിവാഹം.

നാരായണൻ കുട്ടി-ഉഷ ദമ്പതികളുടെ മകളാണ് നയന. കൊച്ചി എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം.കൊച്ചിയിൽ കമ്പ്യൂട്ടർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയാണ് വിഷ്ണുവും നയനയും.

ബി.ടെക്ക് പഠനവും ഇരുവരും ഒരുമിച്ചായിരുന്നു. അന്നത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിന് ശേഷം വിഷ്ണു യുകെയിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.

also read- പാർലമെന്റ് ഉദ്ഘാടനം പ്രധാനമന്ത്രി കിരീടധാരണമാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി; പവിത്രമായ പാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് ചെങ്കോലെന്ന് ശശി തരൂർ

ഹരീഷ് പേരടിയുടേയും ബിന്ദുവിന്റേയും മൂത്ത മകനാണ് വിഷ്ണു. വൈദി എന്നു പേരുള്ള മറ്റൊരു മകൻ കൂടി ദമ്പതിമാവർക്കുമുണ്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിഷ്ണുവിന്റേയും നയനയുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Exit mobile version