ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം, 23 പേര്‍ക്ക് പരിക്ക്, നടുക്കം മാറാതെ നാട്

തൃശൂര്‍: ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം. ഇരുപത്തിമൂന്ന് പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. തലോര്‍ ദേശീയപാതയില്‍ കേടായിക്കിടന്ന ലോറിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

also read; ദേഹാസ്വാസ്ഥ്യം; ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തെറിച്ച് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, യാത്രക്കാരിക്ക് പരിക്ക്

അതേസമയം, ആശുപത്രിയിലുള്ള രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കേടായ ലോറി നന്നാക്കുന്നതിനിടെ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

Exit mobile version