ദേഹാസ്വാസ്ഥ്യം; ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തെറിച്ച് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, യാത്രക്കാരിക്ക് പരിക്ക്

കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ് ഡ്രൈവര്‍ മരിച്ചു. കൊല്ലത്താണ് സംഭവം. ചവറ സ്വദേശി രാജീവ് കുമാര്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ മതിലില്‍ ഇടിച്ച് നിന്ന് യാത്രക്കാരിക്ക് പരിക്കേറ്റു.

വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.

also read: വാതില്‍പൊളിച്ച് അകത്തുകയറി കള്ളന്‍: മാല മോഷ്ടിക്കുന്നതിനിടെ കടിച്ചാക്രമിച്ച് അമ്മയും മകളും; ധീരതയ്ക്ക് കൈയ്യടി നേടി മേഴ്‌സിയും മകളും

മഠത്തില്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജങ്ഷനു സമീപത്തുവെച്ചാണ് രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

also read: ഭാഗ്യം കടാക്ഷിച്ചത് രണ്ട് ആഴ്ച മുന്‍പ് വിറ്റ ടിക്കറ്റില്‍: ഭാഗ്യശാലിയെ കാത്ത് ആദര്‍ശ്

തുടര്‍ന്ന് ഓടിക്കുന്നതിനിടെ ഓട്ടോയില്‍ നിന്നും ഇയാള്‍ റോഡിലേക്ക് വീണു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലില്‍ ഇടിച്ചു നിന്നു. ഉടനെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Exit mobile version