15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ജൂതക്കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി, റേച്ചലിനെ സ്വന്തമാക്കി റിച്ചാര്‍ഡ്

കൊച്ചി: വീണ്ടുമൊരു ജൂതക്കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി. ക്രൈംബ്രാഞ്ച് മുന്‍ എസ് പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചല്‍ മലാഖൈയും അമേരിക്കക്കാരനായ റിച്ചാര്‍ഡ് സാക്കറി റോവുമാണ് വിവാഹിതരായത്.

15 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കൊച്ചിയില്‍ ജൂതക്കല്യാണം നടക്കുന്നത്. പരമ്പരാഗത ജൂത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. മാതാപിതാക്കളുടെ കൈപിടിച്ചാണ് വധുവും വരനും പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയിലേക്കെത്തിയത്.

also read: വാടക വീട്ടില്‍ ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍, മൃതദേഹത്തിനരികെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരങ്ങള്‍ എഴുതിയ കത്ത്

ഒരു മണിക്കൂറോളം നീണ്ടതായിരുന്നു വിവാഹച്ചടങ്ങുകള്‍. റബായിയുടെ (പുരോഹിതന്‍) സാന്നിധ്യത്തില്‍ ഇരുവരും കെത്തുബ (വിവാഹ ഉടമ്പടി) വായിച്ചു കേട്ടു. പരസ്പരം സ്‌നേഹിച്ച് ജീവിതാവസാനം വരെ സന്തതികള്‍ക്കൊപ്പം ഈ ഭൂമിയില്‍ വസിച്ചുകൊള്ളാമെന്ന് ഹൃദയത്തില്‍ തൊട്ട് ഇരുവരും പ്രതിജ്ഞ ചെയ്തു.

also read: കേരളത്തിലേക്ക് തിരിച്ചെത്തി അരിക്കൊമ്പന്‍, രണ്ട് ദിവസമായി നിലയുറപ്പിച്ചത് മുല്ലക്കൊടിയില്‍

ഇതിന് ശേഷം മുന്തിരിവീഞ്ഞ് നിറച്ച സ്വര്‍ണക്കാസയില്‍ സൂക്ഷിച്ച മോതിരം പരസ്പരം അണിയിച്ചു. വിവാഹച്ചടങ്ങുകളില്‍ അമേരിക്കയില്‍ നിന്നടക്കം അതിഥികള്‍ പങ്കെടുത്തു. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി ആരിയല്‍ സിയോണ്‍ ഇസ്രയേലില്‍ നിന്നാണ് എത്തിയത്.

ജൂത വിവാഹമായിരുന്നെങ്കിലും ഇന്ത്യന്‍ വേഷത്തിലാണ് റേച്ചലും റിച്ചാര്‍ഡും അതിഥികളുമെല്ലാം ചടങ്ങുകളില്‍ പങ്കെടുത്തത്. കേരളത്തില്‍ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത്.

Exit mobile version