കേരളത്തിലേക്ക് തിരിച്ചെത്തി അരിക്കൊമ്പന്‍, രണ്ട് ദിവസമായി നിലയുറപ്പിച്ചത് മുല്ലക്കൊടിയില്‍

ഇടുക്കി: ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണിപ്പോള്‍. പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്.

അരിക്കൊമ്പന്‍ രണ്ട് ദിവസമായി ഇവിടെ തന്നെ തുടരുകയാണെന്നും അതിര്‍ത്തി കടന്ന് പോയിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു. ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.

also read: വർഷങ്ങളായി ദുബായിൽ; അതിർത്തി ലംഘിച്ചതിന് പാകിസ്താൻ സൈന്യം പിടികൂടിയ പാലക്കാട് സ്വദേശി ജയിലിൽ മരിച്ചു; മൃതദേഹം അതിർത്തിയിലെത്തിക്കും

നെരത്തെ മുല്ലക്കൊടിയിലായിരുന്നു അരിക്കൊമ്പനെ തുറന്നുവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാലാണ് മേദകാനത്ത് തുറന്ന് വിട്ടത്. അതേസമയം, ജനവാസകേന്ദ്രത്തിലിറങ്ങിയ അരിക്കൊമ്പനെ കാട്ടില്‍ കയറ്റാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തമിഴ്നാട് വനം വകുപ്പ.

Exit mobile version