ട്രെയിന്‍ യാത്രക്കാരനെ കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ച് സഹയാത്രികന്‍, കണ്ണിന് കുത്തേറ്റ് ആശുപത്രിയില്‍, കാഴ്ച കണ്ട് നടുക്കം മാറാതെ യാത്രക്കാര്‍

തൃശൂര്‍: ട്രെയിനില്‍ വെച്ച് യാത്രക്കാരന് നേരെ സഹയാത്രികന്റെ ആക്രമണം. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരു സാഗര്‍ എക്‌സ്പ്രസ്സില്‍ വച്ചാണ് സംഭവം. പരപ്പനങ്ങാടി സ്വദേശി ദേവദാസ് (ദേവന്‍) എന്നയാള്‍ക്കാണ് പരിക്കേറ്റത്. സഹയാത്രികന്‍ ഗുരുവായൂര്‍ സ്വദേശി അസീസാണ് ദേവനെ കുത്തി പരിക്കേല്‍പ്പിച്ചത്.

also read; പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; കുളത്തിലിറങ്ങിയത് പത്തിലേറെ കുട്ടികൾ

ഇയാളെ പോലീസ് പിടികൂടി. മരുസാഗര്‍ എക്‌സ്പ്രസ് ഇന്നലെ രാത്രി 10:50ന് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോം സിഗ്‌നലിന് മുന്നിലായി ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഈ സമയത്ത് വാക്കുതര്‍ക്കത്തിലായിരുന്നു ഇരുവരും.

also read: താനൂരിലെ നടുക്കം മാറും മുൻപെ; ബോട്ടിന്റെ ശേഷി 13 പേരെ കയറ്റാൻ, കയറ്റിയത് 40 പേരെ; രണ്ട് ബോട്ടുകൾ പിടിച്ചെടുത്ത് പോലീസ്; സ്രാങ്കുമാർ അറസ്റ്റിൽ

ഇതിന് പിന്നാലെ അസീസ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനില്‍ കയറി. കുപ്പി പൊട്ടിച്ച് അസീസ് ദേവനെ കുത്തി പരിക്കേല്‍പ്പിച്ചു.

അസീന്റെ ആക്രമണത്തില്‍ ദേവന്റെ കണ്ണിനോട് ചേര്‍ന്നാണ് കുത്തേറ്റത്. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അസീസിനെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ആര്‍പിഎഫ് പിടികൂടി.

Exit mobile version