പ്രാദേശിക പാർട്ടികളുമായി സഖ്യത്തിന് തയ്യാർ;കേരളത്തിൽ സിപിഎമ്മുമായി സഖ്യമില്ല; ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം ഘട്ടം വരും: കെസി വേണുഗോപാൽ

ന്യൂഡൽഹി: കർണാടകയിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് ചർച്ചയിലൂടെ ഉത്തരം കണ്ടെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കർണാടകയിലെ വിജയം പ്രതിപക്ഷ ഐക്യത്തിനുള്ള സന്ദേശമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി പ്രസിഡന്റിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞു. കേട്ടുകേൾവികളിൽ വിശ്വസിക്കരുതെന്നും മല്ലികാർജ്ജുനൻ ഖാർഗയെക്കുറിച്ചുള്ള ചോദ്യമേ ഉയരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം പരിഗണനയിലാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് മറ്റൊരു യാത്രയുടെ പദ്ധതിയിലാണ്. ഭാരത് ജോഡോ യാത്രയുടെ സ്വാധീനം കർണാടകയിൽ പ്രകടമായെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.

ലോക്സഭയിലേക്ക് പ്രാദേശിക പാർട്ടികളുമായും പ്രത്യയശാസ്ത്രപരമായി വൈരുദ്ധ്യങ്ങളുള്ളവരുമായും തിരഞ്ഞെടുപ്പിന് ശേഷം സഖ്യങ്ങൾക്ക് തയ്യാറാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുന്നവരുമായും തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് തയ്യാറാണ്.

also read- ‘മോഖ’ ചുഴലിക്കാറ്റ് കരതൊട്ടു, മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് , ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചു

എന്നാൽ, കേരളത്തിൽ സിപിഎമ്മുമായോ തെലങ്കാനയിൽ ബിആർഎസുമായോ മുന്നണി സാധ്യമാവില്ല, എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ധാരണയാവാമെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു. സച്ചിൻ പൈലറ്റും അശോക് ഗഹലോത്തും തമ്മിലുള്ള തർക്കം നേതൃത്വം ഇടപെട്ട് അവിടെ തന്നെ പരിഹരിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കി.

Exit mobile version