ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം ഇന്നും, ‘സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കും വരെ പിന്നോട്ടില്ലെ’ന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം. ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമരം ഇന്നും തുടരും.

ഡോക്ടര്‍ വന്ദനെയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

also read: പഠിക്കുന്നതിനെ വീടിനുള്ളില്‍ വെച്ച് പാമ്പുകടിയേറ്റു, പത്താംക്ലാസ്സുകാരന് ദാരുണാന്ത്യം

ഹൗസ് സര്‍ജന്മാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തി ഉത്തരവിറക്കുക, മെഡിക്കല്‍ കോളേജിലടക്കം ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ചു. മതിയായ സുരക്ഷയും താമസ സൗകര്യവും സര്‍ക്കാര്‍ ഉറപ്പാക്കാതെ ഇനി ജോലിക്കില്ലെന്ന് മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎയും അറിയിച്ചു.

Exit mobile version