വെറും അമ്മായി കളി കളിക്കരുത്; ലഹരിക്ക് അടിമയായ നടന്റെ പേര് വെളിപ്പെടുത്തണം; ടിനി ടോമിനോട് എംഎ നിഷാദ്

കൊച്ചി: ലഹരിക്ക് അടിമയായ മലയാള സിനിമയിലെ ഒരു താരത്തിന്റെ പല്ലുകൾ പൊടിഞ്ഞുപോയെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിനെ വെല്ലുവിളിച്ച് സംവിധായകൻ എംഎ നിഷാദ്. ആ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് എംഎ നിഷാദ് ആവശ്യപ്പെട്ടു.

ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞ ആ നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞില്ലെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണമെന്നും അതിനുള്ള മനക്കരുത്ത് കാണിക്കണമെന്നും എംഎ നിഷാദ് പ്രതികരിച്ചു.

കഴിഞ്ഞദിവസം നടന്ന കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം പറഞ്ഞത്. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. ഇപ്പോൾ പല്ല്, അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം പറഞ്ഞിരുന്നു.

ALSO READ- താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

വിഷയത്തിൽ എംഎ നിഷാദിന്റെ പ്രതികരണം:

ടിനി ടോം എന്ന നടൻ, കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ…ഇനി ടിനി ടോം ,സാമൂഹിക പ്രതിബദ്ധത കാണിക്കണം…അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ.. അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്…ടിനി,താങ്കൾ പറഞ്ഞ പേരുകളുു തെളിവുകളും പുറത്ത് വിടണം…ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം… വെറും അമ്മായി കളി കളിക്കരുത്… കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ… കമോൺ ടിനി…കമോൺ #comeontinitom സുഹൃത്തുക്കളെ,നമ്മൾ ടിനി ടോമിന് ധൈര്യം കൊടുക്കണം… ആ പേരുകൾ പുറത്ത് പറയാൻ. നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം

Exit mobile version