‘മതം കൊണ്ട് ക്രിസ്ത്യാനി, സംസ്‌കാരം കൊണ്ട് ഹിന്ദു, മുസ്ലീം എന്റെ സഹോദരങ്ങള്‍… ഇങ്ങനെ ജീവിക്കാനേ എനിക്ക് പറ്റൂ’ സൈബര്‍ ആക്രമണത്തില്‍ ടിനി ടോമിന്റെ മറുപടി

Tiny Tom | Bignewslive

ഈശോ സിനിമ വിവാദത്തില്‍ നാദിര്‍ഷയെ പിന്തുണച്ച നടന്‍ ടിനിടോമിനെതിരെ സൈബര്‍ ആക്രമണം കടുക്കുന്നു. സംഭവത്തില്‍ പ്രതികരണവുമായി ടിനി ടോം തന്നെ രംഗത്തെത്തി. പിന്നാലെ നാദിര്‍ഷയെ പിന്തുണച്ചതിന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കാണ് താരത്തിന്റെ മറുപടി.

” മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്‌കാരം കൊണ്ട് ഹിന്ദുവും മുസ്ലിമും എന്റെ സഹോദരങ്ങളാണ്. എനിക്ക് ഇങ്ങനെ ജീവിക്കാനേ പറ്റൂ. പ്രിയ വ്യാജ വ്യക്തി,” ടിനി ടോം പറഞ്ഞു. എബ്രഹാം ആരോണ്‍ എന്ന അക്കൗണ്ടില്‍ നിന്ന് വന്ന കമന്റിനാണ് താരം ഇപ്രകാരം മറുപടി നല്‍കിയത്.

വ്യാജ അക്കൗണ്ടില്‍ നിന്നെത്തിയ കമന്റിന്റെയും നല്‍കിയ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ടും ടിനി ടോം പങ്കുവെച്ചു. സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ? ക്രിസ്തു ഇതാണോ പഠിപ്പിച്ചത് എന്നും ടിനി ടോം ചോദിച്ചു.

Exit mobile version